റിട്ടയർ ചെയ്ത രണ്ട് ഡിജിപി മാർ ജനത്തെ ചിരിപ്പിക്കുന്നു. അതിൽ ഒരാളാണ് ജേക്കബ്ബ് തോമസ്. രണ്ടു പേരും കേരളത്തിലെ വിവാദ പൊലീസ് മേധാവികളായിരുന്നു. ഇവർ ഡിജിപിമാരാകാൻ കളിച്ച കളികളും അതിനണിഞ്ഞ വേഷങ്ങളും വിലപേശലുകളും കേസുകളും ഒക്കെ ദീർഘകാലം കേരളത്തിൻ്റെ രാഷ്ട്രീയത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സംഘർഷഭരിതരാക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് ഭരണത്തിലെ പൊലീസ് സ്വാതന്ത്യത്തിൻ്റെ മറവിൽ അഴിമതി വിരുദ്ധ ഇമേജ്യമായി വിലസിയ രണ്ട് പേരാണ് ആദർശ കള്ളൻമാരോടൊപ്പം കൂടി ഇപ്പോൾ കോമഡി കളിച്ച് നടക്കുന്നത്. കോൺഗ്രസിൽ തന്നെ ഇവർക്കെതിരെ നിലപാടുകൾ സ്വീകരിച്ചിരുന്ന നിരവധി നേതാക്കളുണ്ടായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയെ പോലെ ജനകീയ ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്ന ഒരു നേതാവിന് കീഴിൽ പൊലീസിൻ്റെ തലപ്പത്ത് വിലസിയ ഈ രണ്ട് വിദ്വാൻമാരും പതുക്കെ അഴിമതി വിരുദ്ധരും സദാചാര പ്രവാചകൻമാരുമായി വേഷം കെട്ടി ഉമ്മൻ ചാണ്ടിക്ക് തന്നെ പാര പണിയുകയും ഉമ്മൻ ചാണ്ടിയെ നാണം കെടുത്തി രാഷ്ട്രീയമായി
ഇല്ലായ്മ ചെയ്യാൻ നടന്ന കൊള്ളക്കൂട്ടങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്താണ് അവസാനകാലം കടത്തിവിട്ടത്. ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമച്ചവർ നാടാകെ ഓടി നടന്നപ്പോൾ മൗനം പാലിച്ച് ഉമ്മൻ ചാണ്ടിക്കെതിരെ അമ്പുകൾ തൊടുക്കാൻ കൂട്ടുനിന്ന രണ്ട് വ്യാജ ആദർശ വാദികളാണ് ഇവർ. അവസരവാദികൾ എന്ന് ഒരു മടിയും കൂടാതെ ഇവരെ വിളിച്ചാൽ ആരെയും കുറ്റം പറയാനാകില്ല. കാരണം ഓരോ തിരഞ്ഞെടുപ്പിന് ശേഷവും മുന്നണികൾ മാറി ഭരണം വരും എന്ന് വിശ്വസിച്ചിരുന്നതിനാൽ ഇവറ്റകൾ അടുത്ത സർക്കാരിന് അവസരമൊരുക്കാൻ മൗനം തുടർന്നു. എന്നാൽ അവിടേയും ഇവൻ മാർക്ക് അടിതെറ്റി. നന്ദിയെന്ന് ഒന്ന് എന്താണെന്നറിയാത്തലവൻമാരേ നന്ദി കാണിക്കാത്തവർഗ്ഗസമര വർഗീയ വാദികളും ചതിച്ചു. രണ്ടും നാണംകെട്ട് സർവ്വീസ് പൂർത്തിയാക്കി കാക്കിയൂരി കാക്കയാട്ടി നടപ്പായി.തങ്ങളുടെ കപട ആദർശം ഒക്കെ നാട്ടാർക്ക് മനസ്സിലാകും എന്ന് തിരിച്ചറിഞ്ഞ രണ്ട് വിദ്വാൻമാരും പതിയെ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചു. നന്ദിയോ കപ്പൊടോ പര സ്നേഹമോ വിശ്വാസ്യതയോ ഒന്നും ഇല്ലാത്ത ഇവറ്റകൾ അവരുടെ സ്വഭാവത്തിന് യോജിച്ച പാർട്ടിയിൽ തന്നെ ചേക്കേറി. കിളി പോയ മരമായ ആ പാർട്ടിയിലേക്ക് കിളി പോയ രണ്ടെണ്ണം കയറിയിരിപ്പാണ്, സിനിമാ നടൻ സുരേഷ് ഗോപിയുടെ കലുങ്ക് ലവൽ കോമഡികളൊക്കെ വലിയ വലിയ ശാസ്ത്രീയ ആത്മീയ സത്യങ്ങളാണെന്ന് കരുതുന്നവർ കള്ളവോട്ട് വരെ ചെയ്യുന്ന ഇക്കാലത്ത് കിളി പോയ രണ്ട് കിളികൾ പാർട്ടിയിൽ അലഞ്ഞു തിരിയുന്നതൊന്നും അറിഞ്ഞമട്ടില്ല. പിന്നെ ഇടയ്ക്ക് കയറിയിരുന്ന് എന്തേലും വളിപ്പ് പറയും. വളിപ്പൊക്കെ അമൃത് പോലെ കരുതുന്ന അണികൾ അതും പൊക്കിപ്പിടിച്ച് ആഘോഷമായി ഹൊയ് ഹൊയ് പാടി നടക്കും.ഇതിന് പറ്റിയില്ലങ്കിൽ ഉടൻ ഫേസ് ബുക്കിൽ ഒരു ആക്കിയ പോസ്ടിങ് നടത്തി സ്വന്തം ആശയ മൂലക്കുരുവിൻ്റെ അസ്കിത തീർക്കും. സത്യത്തിൽ വെറും അവസരവാദികളായ ഇവറ്റകളെയൊക്കെ ചുമക്കുന്നവരെ സമ്മതിക്കണം, ഇപ്പോൾ വോട്ട് ചോരി വിവാദം കത്തിനിൽക്കുമ്പോൾ അതിനെതിരെ പുച്ഛവുമായി രംഗത്ത് വന്നിരിക്കുകയാണ് ജേക്കബ് തോമസ്. ഒരു പൗരൻ്റെ വോട്ടവകാശം വ്യാജമായ മാർഗ്ഗത്തിൽ ഒരു പാർട്ടിയോ ഗൂഢസംഘങ്ങളോ മാഫിയകളോ ഇല്ലാതാക്കുമ്പോൾ അത് ചൂണ്ടിക്കാട്ടുന്നവനെ വ്യക്തിപരമായി പുഛിക്കുന്ന ഇവനൊക്കെ ഈ ഇന്ത്യൻ സമൂഹത്തിന് ബാധ്യതയാണ്. എങ്ങനെ പുഛിക്കാതിരിരിക്കും? ഇവനൊക്കെ പൊലീസിൽ വലിയ കുൻസറളായി നടന്ന കാലത്തൊക്കെ കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ എത്രയോ സഹകരണ സംഘങ്ങളിൽ വ്യാജ ഐഡി കാർഡ് കൂട്ടമായി നിർമിച്ച് ഭരണം അട്ടിമറിച്ചിട്ടുണ്ട് എന്ന് മുൻപ് കോൺഗ്രസ് ഭരിച്ചിരിരുന്നതും പിന്നീട് പലപ്പോഴായി സിപിഎം പിടിച്ചെടുത്തതുമായ സൗകരണ സംഘങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ വ്യക്തമാകും. ആ സമയത്തും ഇവനൊക്കെ കാക്കിയുമിട്ട് ലാത്തിയും തൂക്കി നിന്ന് കള്ളവോട്ടർമാർ ജനാധിപത്യത്തെ നോക്കി പല്ലിളിച്ചോണ്ട് പോയി വ്യാജ വോട്ടും ചെയ്തു പോയതിന് കാവൽ നിന്നവരാണ്. പരിയാരം മെഡിക്കൽ കോളജ് സൊസൈറ്റി തിരഞ്ഞെടുപ്പിന് ചൂട്ടു കത്തിച്ച മിനിയാടൻമാർ ഉണ്ടായിരുന്ന അതേ വകുപ്പിൽ തന്നെയല്ലേ ഇവൻമാരും അന്ന് ജോലിയിലുണ്ടായിരുന്നത്? എതിർത്ത് മിണ്ടിയോ? ഇല്ലല്ലോ? പൗരൻമാർ നൽകുന്ന നികുതിയിൽ നിന്ന് മൂഞ്ചിത്തിന്ന് നടന്ന വനൊക്കെ പൗരൻ്റെ അവകാശം കള്ളൻ തട്ടികൊണ്ടു പോകുന്നത് കാണുമ്പോഴും പുഞ്ഞം, അത് ചൂണ്ടിക്കാണിക്കുന്നവരോടും പുഞ്ഞം. അഴിമതി നടത്തുന്നവരേക്കാൾ പെരും കള്ളൻമാരാണ് അഴിമതിക്കാർക്കെതിരെ നടപടിയെടുക്കേണ്ടവരുടെ വേഷത്തിലിരുന്ന് അഴിമതിയോട് മൗനം പാലിച്ചിരിക്കുന്നവർ. യഥാർത്ഥത്തിൽ ഇത്തരംബൃഹന്നളകളെ ജനം കൈകാര്യം ചെയ്യുന്ന കാലം അതിവിദൂരമല്ല.
Jacob Thomas faces vote theft charges...